Sub Category 1

ജീവ കൗണ്‍സിലിംഗ് സെന്‍റര്‍ 15ാം വര്‍ഷികം ആഘോഷിച്ചു

ജീവ കൗണ്‍സിലിംഗ് സെന്‍റര്‍ 15ാം വര്‍ഷികം ആഘോഷിച്ചു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിസെന്‍ററിന്‍െറ 15ാം വര്‍ഷികം ഒക്ടോബര്‍ 30 ന് ആഘോഷിച്ചു. തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാര്‍ ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട് അധ്യക്ഷതവഹിച്ചു. വിസിറ്റേഷന്‍ സന്യാസിനി സമൂഹം അസി. സുപ്പീരിയര്‍ ജനറള്‍ സി. സുനിത എസ്.വി.എം, സി.ലീസ എസ്.വി.എം, ഡയറക്ടര്‍ സി.അഞ്ജിത എസ്.വി.എം, സി.ടോണി എസ്.വി.എം, ഡോ.സാന്നി വര്‍ഗീസ്സ, ആനന്ദ് എസ്.വി.എം തുടങ്ങിയവര്‍ സംബന്ധിച്ചു.

വികലചിന്തകളും  ആത്മഹത്യ പ്രവണതയും

വികലചിന്തകളും ആത്മഹത്യ പ്രവണതയും

സി.അഞ്‌ജിത S.VMMSc., MPhil(ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്‌) മദ്ധ്യതിരുവിതാംകൂറിലെ ഒരു ഹൈന്ദവ കുടുംബം. പിതാവ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മാതാവ്‌ വീട്ടു ജോലികളുമായി കഴിയുന്നു. ഈ ദമ്പതികള്‍ക്ക്‌ ആകെ ഉള്ളത്‌ ഒരു ആണ്‍കുട്ടി. അവന്‍ പഠിത്തത്തില്‍ വളരെ മിടുക്കനായിരുന്നു. ഡിഗ്രിയും പി.ജി യും എല്ലാം കഴിഞ്ഞു. പിതാവിന്‌ ഇവനെ ഒരു സര്‍ക്കാര്‍ ജോലിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പി.എസ്‌.സി ടെസ്റ്റ്‌ എല്ലാം തന്നെ എഴുതിക്കും. എന്നാല്‍ അവന്‌ പി.എസ്‌.സി. കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ എറണാകുളത്ത്‌ ഒരു […]

Read More

ഇന്റര്‍നെറ്റും കുടുംബ ബന്ധങ്ങളും

ഇന്റര്‍നെറ്റും കുടുംബ ബന്ധങ്ങളും

സി.അഞ്‌ജിത S.VMMSc., MPhil(ക്ലിനിക്കല്‍സൈക്കോളജിസ്‌റ്റ്‌) മൊബൈല്‍ഫോണ്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച്‌ ഇപ്പോള്‍ മനുഷ്യന്‌ ചിന്തിക്കാനെ കഴിയൂകയില്ല. ഒരുനേരം ആഹാരം കഴിച്ചില്ലെങ്കിലും മനുഷ്യന്‌ ബുദ്ധിമുട്ടില്ല. മൊബൈലിന്‌ കേടുവന്നാല്‍ ആകെക്കൂടി ആധിയും പരവേശവുമാണ്‌. വല്ലാത്ത ഒരു അസ്വസ്ഥത മനസില്‍ പുകയും. ഇനി എന്തുചെയ്യും. നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ പുതിയത്‌ വാങ്ങുകതന്നെ ചെയ്യും. അതിനായി എങ്ങനെയും പണം കണ്ടെത്തും. അത്രയ്‌ക്ക്‌ അവശ്യഘടകമായി മൊബൈല്‍ മാറിയെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ തമസ്‌ക്കരിച്ചുകൊണ്ടല്ല […]

Read More

ആര്‍ട്ട് തെറാപ്പിയില്‍  കുട്ടികള്‍ക്ക് പരിശീലനം നല്‍കി

ആര്‍ട്ട് തെറാപ്പിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ ആര്‍ട്ട് തെറാപ്പിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഡോ. സജിനി, ഡോ. സാന്നി വര്‍ഗീസ്, സി. അഞ്ജിത, സി.ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

പഠന വൈകല്യം :  സെമിനാര്‍ നടത്തി

പഠന വൈകല്യം : സെമിനാര്‍ നടത്തി

കോട്ടയം : ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ കുട്ടികളിലെ പഠന വൈകല്യം സംബന്ധിച്ച് സെമിനാര്‍ നടത്തി.കോട്ടയം ജില്ലാ ആശുപത്രിയിലെ ക്ളിനിക്കല്‍ സൈക്കോളിജിസ്റ്റ് ഡോ. സാന്നി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സി.അഞ്ജിത, സി.ടോണി, സി. ആനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. സാന്നി വര്‍ഗീസ് ക്ളാസ് നയിച്ചു.

പഠന വൈകല്യനിര്‍ണയ പരിശീലന ക്യാമ്പ് നടത്തി

പഠന വൈകല്യനിര്‍ണയ പരിശീലന ക്യാമ്പ് നടത്തി

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍്ററില്‍ കുട്ടികളുടെ പഠന വൈകല്യ നിര്‍ണ്ണയ പരിശീലന ക്യാമ്പ് നടത്തി. ഡയറക്ടര്‍ സി.അഞ്ജിത എസ്. വി.എം ക്ളാസ് നയിച്ചു.

സെല്‍ഫ് അവൈര്‍നസ് ക്യാമ്പ് ആരംഭിച്ചു

സെല്‍ഫ് അവൈര്‍നസ് ക്യാമ്പ് ആരംഭിച്ചു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ കുട്ടികള്‍ക്കായുള്ള സെല്‍ഫ് അവൈര്‍നസ് ക്യാമ്പ് ആരംഭിച്ചു. കോട്ടയം അതിരൂപത വികാര്‍ ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സി.അഞ്ജിത, സി.ആനന്ദ്, സി.ജിയോ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ചൊവ്വാഴ്ച (9/4) ക്യാമ്പ് സമാപിക്കും.

അന്താരാഷ്ട്ര ഓട്ടിസം ദിനാചരണം നടത്തി

അന്താരാഷ്ട്ര ഓട്ടിസം ദിനാചരണം നടത്തി

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിസെന്‍ററില്‍ അന്താരാഷ്ട്ര ഓട്ടിസം ദിനാചരണം നടത്തി. കോട്ടയം ജില്ലാ ആശുപത്രിയിലെ ക്ളിനിക്കല്‍ സൈക്കോളിജിസ്റ്റ് ഡോ.സാന്നി വര്‍ഗീസ് ഉദ്ഘാടനംചെയ്തു.

യോഗ ബോധവത്കരണ ക്ളാസ് നടത്തി

യോഗ ബോധവത്കരണ ക്ളാസ് നടത്തി

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ യോഗ ബോധവത്കരണ ക്ളാസ് നടന്നു. ഫാ.സൈജു തുരുത്തിയില്‍ എം.സി.ബി.എസ് ക്ളാസ് നയിച്ചു.